കാസര്‍ക്കോട്ട്‌ ആള്‍ക്കുട്ടത്തിന്റെ മര്‍ദ്ധനമേറ്റയാള്‍ മരിച്ചു

കാസര്‍കോട്;‌ പട്ടാപകല്‍ ആള്‍ക്കൂട്ട ആക്രമണത്തിന്‌ വിധേയനായ ആള്‍ മരണപ്പെട്ടു. കാസര്‍കോട്‌ ചെമ്മനാട്‌ സ്വദേശി മുഹമ്മദ്‌ റഫീഖ്‌ (48) ആണ്‌ മരിച്ചത്‌. ശനിയാഴ്‌ച ഉച്ചക്ക്‌ രണ്ടര മണിയോടെയാണ്‌ സംഭവം.

കാസര്‍കോട്‌ കിംസ്‌ ആശുപത്രിയിക്ക്‌ സമീപത്ത്‌ വെച്ചാണ്‌ സംഭവമുണ്ടായത്‌. റഫീഖുമായി ചിലര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്‌ കണ്ടതായി അവിടെ ഉണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട്‌ ആശുപത്രി സമീപത്തെ ബസ്‌ സ്റ്റോപ്പിനടുത്തെ മെഡിക്കല്‍ ഷോപ്പിന്‌ സമീപത്ത്‌ വെച്ച്‌ മരുന്നുവാങ്ങിക്കൊണ്ടിരിക്കെ ഇയാളെ ചിലര്‍ മര്‍ദ്ധിക്കുകയായിരുന്നു.

പിന്നീട്‌ ബോധരഹിതനായി വീണ്‌ കിടക്കുന്നത്‌ കാണപ്പെട്ട റഫീഖിനെ കിംസ്‌ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

മര്‍ദ്ധനമാണോ മരണകാരണമെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‌ ശേഷമെ പറയനാകുവെന്ന്‌ പോലീസ്‌ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട്‌ കാസര്‍കോട്‌ ഡിവൈഎസ്‌പി ബാലകൃഷ്‌ണന്‍ നായര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.

സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. അക്രമി സംഘത്തെ കണ്ടത്താനായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്‌.

റഫീഖിന്റെ മൃതദേഹം കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top