പ്രവര്‍ത്തനമികവില്ലാത്ത എംഎല്‍എമാരെ മാറ്റണമെന്ന്‌ യൂത്ത്‌ലീഗ്‌

മലപ്പുറം:  മുസ്ലീംലീഗിന്റെ സിറ്റിങ്‌ എംഎല്‍എമാരില്‍ പ്രവര്‍ത്തനമികവില്ലാത്തവരെ മാറ്റണമെന്ന്‌ യൂത്ത്‌ ലീഗ്‌ നേതൃത്വം. ഇത്തരത്തിലുള്ള എംഎല്‍എമാരെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കി ജനങ്ങളിലേക്ക്‌ അടിച്ചേല്‍പ്പിക്കരുതെന്ന്‌ യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുനവറലി ശിഹാബ്‌ തങ്ങള്‍ ഏഷ്യാനെറ്റിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ മൂന്ന്‌ തവണ മത്സരിച്ചവരെ നിയമസഭാ തെരഞ്ഞടുപ്പില്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന്‌ യൂത്ത്‌ ലീഗ്‌ പറയുന്നില്ലെന്നും മുനവറലി വ്യക്തമാക്കി. പുതമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും അത്‌ ഉറപ്പാക്കല്‍ തന്റെ ഉത്തരവാദിത്വമാണെന്നും മുനവറലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.
യുഡിഎഫില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ മുസ്ലീംലീഗ്‌ വാങ്ങിയെടുക്കണമെന്നും ഇവര്‍ ആവിശ്യപ്പെട്ടു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •