കെഎസ്‌ആര്‍ടിസി ബസ്‌ നിയന്ത്രണം വിട്ട്‌ പാഞ്ഞുകയറി ജീവനെടുത്തത്‌ വിവാഹമുറപ്പിച്ച യുവാവിന്റെയും യുവതിയുടെയും

പത്തനംതിട്ട : ഇന്നലെ തിരുവല്ല പെരുംതുരുത്തിയില്‍ കെഎസ്‌ആര്‍ടിസി ബസ്സ്‌ നിയന്ത്രണം വിട്ട്‌ റോഡിരികിലേക്ക്‌ പാഞ്ഞുകയറിയപ്പോള്‍ ഇരകളായത്‌ വിവാഹമുറപ്പിച്ച യുവാവും യുവതിയും. ചെങ്ങനൂര്‍ പെരളശ്ശേരി സ്വദേശി ജെയിംസ്‌ ചാക്കോയും(32), ചെങ്ങന്നൂര്‍ വെണ്‍മണി പുലക്കടവ്‌ ആന്‍സിയയുമാണ്‌ അപകടത്തില്‍ മരിച്ചത്‌.

ആന്‍സിയെ ഏറ്റുമാനൂരിലെ സ്വകാര്യ കമ്പനിയില്‍ ഒരു ഇന്‍ര്‍വ്യവില്‍ പങ്കെടുപ്പിച്ച ശേഷം ചെങ്ങനൂരിലേക്ക്‌ മടങ്ങവെയാണ്‌ അപകടമണ്ടായത്‌. ഇരുവരുടെയും വിവാഹം വീട്ടകാര്‍ തിരൂമാനിച്ചുറപ്പിച്ചതാണ്‌.

വെള്ളിയാഴ്‌ച വൈകീട്ട്‌ നാലരമണിയോടെയാണ്‌ അപകടമുണ്ടായത്‌. കോട്ടയത്ത്‌ നിന്ന്‌ തിരുവല്ലയിലേക്ക്‌ വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സാണ്‌ നിയന്ത്രണം വിട്ട്‌ മുന്നില്‍ പോകുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ച്‌ തെറിപ്പിച്ച്‌ റോഡരികിലെ കടകളിലേക്ക്‌ പാഞ്ഞുകയറിയത്‌. ജെയിംസും ആന്‍സിയയും സംഭവസ്ഥലത്ത്‌ വെച്ച തന്നെ മരിച്ചു. അപകടത്തില്‍ 22 പേര്‍ക്ക്‌ പരിക്കേറ്റു ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്‌.

ബസ്‌ ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക്‌ ദേഹാസ്വസ്ഥ്യമുണ്ടായതാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ തന്നെ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. വലിയ വേഗതിയിലൊന്നുമല്ലാതെ സഞ്ചരിച്ച ബസ്‌ പെട്ടന്ന്‌ വലതുവശത്തേക്ക്‌ നീങ്ങുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top