പൊന്നാനിയില്‍ യുവാവ് സ്വയം തീ കൊളുത്തി

പൊന്നാനി: വീടിനുള്ളില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തി ഗുരുതരാവസ്ഥയില്‍. ഹിളര്‍ പള്ളി പരിസരത്ത് താമസിക്കുന്ന ചക്കരക്കാരന്റെ അഷ്‌കറി(33) നെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചത്.

ഇന്ന് രാവിലെ 8:30ഓടെയായിരുന്നു സംഭവം. വീട്ടിലെ മുറിക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയെങ്കിലും മറ്റാര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി മാനസിക പ്രശ്‌നങ്ങള്‍ ബാധിച്ചിരുന്ന അഷ്‌കര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മരുന്ന് കഴിക്കാറില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

80 ശതമാനത്തോളം പൊള്ളലേറ്റ അഷ്‌കറെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top