തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപര്‍ നറുക്കെടുപ്പ് സെപ്തംബര്‍ 27 ന് നാളെ നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് .ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും.നറുക്കെടുപ്പ് നടക്കുന്ന ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് വാങ്ങാവുന്നതാണ്.

ഒന്നാം സമ്മാനം 25 കോടിയാണ് . രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം പത്ത് പരമ്പരകള്‍ക്കും ലഭിക്കും. 5000 രൂപ മുതല്‍ 500 രൂപ വരെ സമ്മാനങ്ങളുണ്ട്.

ഇത്തവണ അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ വിറ്റുകഴിഞ്ഞു. ഏറ്റവും കൂടുതല്‍ ടിക്കറ്റ് പാലക്കാടാണ് വില്‍പന നടന്നത്. കഴിഞ്ഞവര്‍ഷം 71.40 ലക്ഷം ടിക്കറ്റുകളാണ് വില്പന നടന്നത്.

Share news
error: Content is protected !!
Scroll to Top