Section

malabari-logo-mobile

യുവാക്കളുടെ മദ്യപാനം; പെണ്‍കുട്ടികള്‍ ബംഗാളികളെ വിവാഹം കഴിക്കേണ്ടി വരും; റസൂല്‍ പൂക്കുട്ടി

HIGHLIGHTS : കോഴിക്കോട് : പകല്‍ സമയങ്ങളില്‍ വെളിവോടെ നടക്കുന്ന മലയാളി യുവാക്കളുടെ എണ്ണം കുറഞ്ഞു വരുന്നതിനാല്‍ പെണ്‍കുട്ടികള്‍ ബംഗാളികളെ വിവാഹം കഴിക്കേണ്ട

Rasool-Pookuttyകോഴിക്കോട് : പകല്‍ സമയങ്ങളില്‍ വെളിവോടെ നടക്കുന്ന മലയാളി യുവാക്കളുടെ എണ്ണം കുറഞ്ഞു വരുന്നതിനാല്‍ പെണ്‍കുട്ടികള്‍ ബംഗാളികളെ വിവാഹം കഴിക്കേണ്ട അവസ്ഥയാണെന്ന് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി അഭിപ്രായപ്പെട്ടു. 5 വര്‍ഷം കൂടി കഴിഞ്ഞാല്‍ മലയാളി യുവാക്കളുടെ അമിത മദ്യപാനം കൊണ്ട് കേരളത്തിലെ പെണ്‍കുട്ടികള്‍ ബംഗാളികളെയും മറ്റ് അന്യ സംസ്ഥാനക്കാരെയും വിവാഹം ആലോചിക്കേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യത്തില്‍ മുങ്ങിയതിനാല്‍ നാട്ടില്‍ പലയിടത്തും മലയാളി യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ പോലും സ്ഥാപന ഉടമകള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാ ശാല യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് നിര്‍വ്വഹിച്ച് സംസാരിക്കവെയാണ് റസൂല്‍ പൂക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

sameeksha-malabarinews

ഓരോ വിദ്യാര്‍ത്ഥിയും ഓരോ ഇന്ത്യയാണെന്ന് പറഞ്ഞ അദ്ദേഹം വിദ്യഭ്യാസത്തിലൂടെ നിര്‍ഭയത്വം നേടാമെന്ന് പഠിപ്പിച്ചത് ഗാന്ധിജിയാണെന്നും വ്യക്താമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!