
കൊച്ചി: കഴിഞ്ഞദിവസം കൊച്ചി മെട്രോയുടെ റെയിൽവേ ട്രാക്കിൽ നിന്ന് യുവാവ് ചാടി മരിച്ച സംഭവത്തിൽ കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കെ എം ആർ എൽ. ഇതിനായി കെഎംആർഎൽ ഡയറക്ടറുടെ (സിസ്റ്റംസ് ) ഡയറക്ടറുടെ നേതൃത്വത്തിൽ ആയിരിക്കും അന്വേഷണം നടത്തുക. സുരക്ഷാസംവിധാനം കൂടുതൽ ശക്തമാക്കുമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.
ഇന്നലെ തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി വീരാശ്ശേരി നിസാർ (32) ആണ് ഉച്ചയ്ക്ക് രണ്ടര മണിയോടെ വടക്കേക്കോട്ട മെട്രോ സ്റ്റേഷൻ സമീപത്തുവച്ച് ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയത്. ഇയാൾ വടക്കേ കോട്ടയിൽ നിന്ന് തൃപ്പൂണിത്തറയിലേക്ക് ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിൽ കയറുകയും ട്രാക്കിലേക്ക് പ്രവേശിക്കുകയും ആയിരുന്നു . ഇത് കണ്ട് മെട്രോ അധികൃതർ വൈദ്യുത ബന്ധം വിച്ഛേദിച്ച് ട്രെയിൻ സർവീസ് നിർത്തുകയും പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു.
എന്നാൽ നിസാർ പാലത്തിൻറെ കൈവരി യിലൂടെ പിടിചു മുന്നോട്ട് നടന്ന് താഴേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങള്‍ താഴെ നെറ്റ് വിരിച്ച് സുരക്ഷിതത്വം ഒരുക്കാൻ ശ്രമിച്ചങ്കിലും ഇതിനു പുറത്തേക്കു വീണ യുവാവ് ജീവൻ രക്ഷിക്കാൻ ആയില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



