
ഭുവനേശ്വര്‍: ഛത്തീസ്ഗഢ് സംഭവത്തിനു പിന്നാലെ ഒഡിഷയിലും കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ആക്രമണം. ജലേശ്വറില്‍ മതപരിവര്‍ത്തനം ആരോപിച്ച് 70 ഓളം വരുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ടവരില്‍ രണ്ട് മലയാളി വൈദികരും കന്യാസ്ത്രീകളുമുണ്ട്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സിബിസിഐ രംഗത്തെത്തി.
ഗംഗാധര്‍ ഗ്രാമത്തില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേല്‍, ഫാ. വി ജോജോ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
വൈദികരെ സംഘം മര്‍ദ്ദിച്ചതായും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ക്രിസ്ത്യന്‍ മത വിശ്വാസിയുടെ വീട്ടില്‍ മരണാനന്തര പ്രാര്‍ഥനയ്ക്കായി എത്തി മടങ്ങുമ്പോഴാണ് കന്യാസ്ത്രീ, വൈദിക സംഘത്തിനു നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. മുക്കാല്‍ മണിക്കൂറിനു ശേഷം പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കേസുമായി മുന്നോട്ടു പോകാനാണ് വൈദിക സംഘത്തിന്റെ തീരുമാനം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




