വയനാട് തുരങ്കപാത നിര്‍മാണോദ്ഘാടനം ആഗസ്റ്റ് 31ന്

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണപ്രവൃത്തി 31ന് വൈകിട്ട് ആനക്കാംപൊയിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വയനാട്ടിലേക്ക് ചുരമില്ലാ ബദല്‍പാതയെന്ന സ്വപ്നമാണ് യാഥാര്‍ഥ്യമാവുക. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയ്ക്ക് കഴിഞ്ഞമാസം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു.

ആനക്കാംപൊയില്‍ മറിപ്പുഴയില്‍നിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജില്‍ അവസാനിക്കുന്നതാണ് പാത. മറിപ്പുഴയില്‍ നിര്‍മിക്കുന്ന മേജര്‍ പാലം അവസാനിക്കുന്നിടത്തുനിന്നാണ് തുരങ്കം ആരംഭിക്കുക. പൊതു മരാമത്ത്, കിഫ്ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് നിര്‍മാണം. 2134 കോടി രൂപയാണ് പദ്ധതിചെലവ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top