
മലപ്പുറം: യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ടി പി ഹാരിസ് പ്രതിയായ ജില്ലാ പഞ്ചായത്ത് നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥാണ് ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി അലവിക്കാണ് അന്വേഷണച്ചുമതല. നിലവില്‍ മലപ്പുറം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവാണ് കേസ് അന്വേഷിക്കുന്നത്.
ഒരു കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കേണ്ടത്. പ്രതി ഹാരിസ് റിമാന്‍ഡിലാണ്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജുവാണ് കേസില്‍ രണ്ടാം പ്രതി. മക്കരപ്പറമ്പ് ഡിവിഷന്‍ അംഗമായ ഹാരിസ് ഇടനിലക്കാരനായി ഇരുന്നൂറിലേറെപ്പേരില്‍ നിന്ന് 25 കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് കേസ്. എട്ടുപേര്‍ രേഖാമൂലം പരാതി നല്‍കി.
ലീഗ് പ്രാദേശിക നേതാക്കളും അനുഭാവികളുമായ 44 പേരാണ് നേരിട്ട് പണം നല്‍കിയത്. ഇവര്‍വഴി മറ്റുള്ളവര്‍ പണം നിക്ഷേപിച്ചു .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



