തിരഞ്ഞെടുപ്പുകളില്‍ അട്ടിമറി ആരോപണം ; ബെംഗളൂരുവില്‍ ഇന്ന് കോണ്‍ഗ്രസ് നടത്തുന്ന വോട്ട് അധികാര്‍ റാലി

ബെംഗളൂരു: തിരഞ്ഞെടുപ്പുകളില്‍ അട്ടിമറിയെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നടത്തുന്ന വോട്ട് അധികാര്‍ റാലി ഇന്ന് ബെംഗളൂരുവില്‍. ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടക്കുന്ന റാലിയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. രാഹുല്‍ഗാന്ധി പുറത്തുവിട്ട വിവരങ്ങള്‍, ബിഹാര്‍ വോട്ടര്‍ പട്ടികാ പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉയര്‍ത്തും.

അതേസമയം പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യത്തിലുറച്ച് പ്രതിപക്ഷം നോട്ടീസ് നല്‍കും. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി പുറത്തുവിട്ട വിവരങ്ങള്‍ ഉള്‍പ്പെടെ മുന്‍നിര്‍ത്തിയാകും പ്രതിപക്ഷം ആവശ്യം ഉന്നയിക്കുക.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭരണ പ്രതിപക്ഷ ബഹളത്തില്‍ സഭ നടപടികള്‍ തടസ്സപ്പെടുകയാണ്. ബിഹാര്‍ വോട്ടര്‍പട്ടികാ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യക്ക് മേല്‍ 25% അധിക തീരുവ ചുമത്തിയ യുഎസ് നടപടിയും പ്രതിപക്ഷം ഇരു സഭകളിലും ഉയര്‍ത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top