യൂത്ത്‌കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ച കേസില്‍ മകന്‍ പിടിയില്‍

തിരുവനന്തപുരം മണക്കാട്ട് യൂത്ത്‌കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സക്രട്ടറി ലീനയുടെ വീടിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ മകന്‍ നിഖില്‍ കൃഷ്ണന്‍ അറസ്റ്റില്‍.

രണ്ട് ദിവസം മുന്‍പ് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീടന് നേരത്തെ ആക്രമണമുണ്ടായത്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തന്റെ വീടും ആക്രമിച്ചു എന്നായിരുന്നു ലീനയുടെ പരാതി. മാധ്യമങ്ങളിലൂടെയും ഇവര്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. പ്രതിപക്ഷനേതാക്കള്‍ ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു.

പൂന്തുറ പോലീസാണ് നിഖില്‍ കൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Share news
error: Content is protected !!
Scroll to Top