മന്ത്രി വി അബ്ദുറഹ്‌മാന്റെ വാഹനം തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മന്ത്രി വി അബ്ദുറഹ്‌മാന്റെ വാഹനം തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കുറ്റിപ്പുറം പാലത്തില്‍ വച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ്- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്.

മന്ത്രിയുടെ വാഹനം പാലത്തിലേക്ക് എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ ഇരച്ചെത്തുകയായിരുന്നു. ഇതോടെ വാഹനത്തിന് മുന്നോട്ട് കടക്കാന്‍ കഴിയാതായി. പൊലീസ് ഉദ്യോഗസ്ഥര്‍ അല്‍പ്പം വൈകിയാണ് പ്രതിഷേധക്കാരെ നീക്കാനെത്തിയത്. പ്രതിഷേധിച്ചവരെ മാറ്റി മന്ത്രിയുടെ വാഹനം കടത്തി വിട്ടു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് അസാധാരണമായ രീതിയിലുള്ള സുരക്ഷയൊരിക്കിയെങ്കിലും പ്രതിപക്ഷ.യുവജന സംഘടനകള്‍ പ്രതിഷേധിച്ചു. തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധിച്ചു. കറുത്തവേഷമിട്ട് കരിങ്കൊടിയുമായാണ് പ്രതിഷേധം നടന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടന്നു. പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. കരിങ്കൊടിയും കറുത്ത ഷര്‍ട്ടുമായാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്‌ക്കെന്ന പേരില്‍ മലപ്പുറത്തും പൊതുജനങ്ങള്‍ ധരിച്ച കറുത്ത മാസ്‌ക്കുകള്‍ അഴിപ്പിച്ചു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്‌ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. പകരം മറ്റ് നിറങ്ങളിലുള്ള മാസ്‌ക്കുകള്‍ പൊലീസ് നല്‍കി.

 

Share news
error: Content is protected !!
Scroll to Top