കണ്ണൂര്‍: മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി. 15 വയസുള്ള ആണ്‍കുട്ടിയെ വിമാനത്തിലെ എയര്‍ക്രൂവായ പ്രസാദ് എന്നയാള്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിച്ചുവെന്നാണ് പരാതിയിലെ ആരോപണം. മുംബൈ സ്വദേശി പ്രസാദിന് എതിരെ കണ്ണൂര്‍ എയര്‍ പോര്‍ട്ട് പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തു.
വിശദമായി അന്വേഷിച്ച ശേഷം ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




