കൊല്ലം:കെട്ടിയിട്ടിരുന്ന ഗര്‍ഭിണിയായ കുതിരയെ ക്രൂരമായി മര്‍ദ്ധിച്ച് യുവാക്കള്‍. കൊല്ലത്താണ് ഈ ക്രൂരമായ സംഭവം ഉണ്ടായത്. കാറിലെത്തിയ അഞ്ച് യുവാക്കളാണ് കുതിരയെ മര്‍ദ്ധിച്ചത്. പരുക്കേറ്റ കുതിരയ്ക്ക് ജില്ലാ വെറ്ററിനറി ഉദ്യോഗസ്ഥര്‍ ചികിത്സ നല്‍കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഈ കഴിഞ്ഞ ഇരുപത്തിന് വൈകിട്ട് നാല്മണിയോടെയാണ് മിണ്ടാപ്രാണിയോട് ഈ ക്രൂരത ഉണ്ടായത്. ഉടമ ക്ഷേത്ര പരിസരത്താണ് കുതിരയെ കെട്ടിയിട്ടിരുന്നത്. ക്ഷേത്രഭാരവാഹികളുടെ അനുമതിയോടെയാണ് ഇവിടെ കുതിരയെ കെട്ടിയിരുന്നത്. വടക്കേവിള നെടിയം സ്വദേശി ഷാനവാസ് മന്‍സിലില്‍ എ.ഷാനവാസിന്റെ ദിയ എന്ന നാലര വയസ്സുള്ള കുതിരയെയാണ് ആക്രമിച്ചത്.കുതിരയെ പരിപാലിക്കുന്ന യുവാക്കള്‍ എത്തിയപ്പോഴാണ് കുതിരയെ അവശ നിലയില്‍ കണ്ടത്. തുടര്‍ന്ന് ഉടമ എത്തി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് യുവാക്കളുടെ ക്രൂരത കണ്ടത്.പരുക്കേറ്റ കുതിരയെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ചു.കുതിരയുടെ തലയ്ക്കും കാലുകള്‍ക്കും നീര്‍ക്കെട്ട് ഉണ്ട്. ശരീരത്തെല്ലാം മാരകമായ രീതിയില്‍ ചതവേറ്റ അവസ്ഥയിലാണെന്ന് അഞ്ച് മാസം മുന്‍പാണ് കുതിരയെ ഗുജറാത്തില്‍ നിന്ന് വാങ്ങിച്ചത്. യുവാക്കള്‍ കുതിരയെ മര്‍ദിക്കുന്ന ദൃശ്യം ഇരവിപുരം പൊലീസിന് കൈമാറി.




