അര്‍ജുനായുള്ള തിരച്ചില്‍ 13-ാം ദിവസവും തുടരുന്നു

കര്‍ണാടക:ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ 13-ാം ദിവസവും തുടരുന്നു.ഗംഗാവലിപ്പുഴയില്‍ തെരച്ചിലിനായി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും സംഘവും ഇറങ്ങും മാല്‍പെയുടെ സംഘം സ്വന്തം റിസ്‌കിലാണ് പുഴയിലിറങ്ങി തിരച്ചില്‍ നടത്തുന്നത്. ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ ഡൈവിംഗ് ദുഷ്‌കരമായിരിക്കുകയാണ്.

ഇന്നലെ ഏഴ് തവണയാണ് ഈശ്വര്‍ മാല്‍പെ ഗംഗാവലിയില്‍ പരിശോധന നടത്തിയത്. ആദ്യഘട്ടത്തില്‍ നദിയിലേക്ക് ഇറങ്ങിയ ഈശ്വര്‍ മാല്‍പെയുമായി ബന്ധിപ്പിച്ച കയര്‍ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയിരുന്നു. മൂന്നാമത്തെ ഡൈവിലായിരുന്നു ഈശ്വര്‍ മാല്‍പെ ഒഴുക്കില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തകരുടെ ഡെങ്കി ബോട്ടുകള്‍ക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയായിരുന്നു പരിശോധന.

മാല്‍പെയുടെ പരിശോധനയില്‍ മണ്‍കൂനയുടെ താഴെ മരങ്ങള്‍ കണ്ടെത്തിയിരുന്നു. പരിശോധനകളില്‍ അടിത്തട്ടിലെത്താന്‍ സാധിച്ചിരുന്നില്ല. ചെളിയും മണ്ണും കല്ലും പ്രതിസന്ധി ഉയര്‍ത്തിയിരുന്നത്.

അര്‍ജുനെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top