യുവതിക്ക് നേരെ വെടിവെപ്പ്;കൊറിയര്‍ നല്‍കാനെന്ന പേരിലെത്തിയാണ് ആക്രണം

തിരുവനന്തപുരം: കൊറിയര്‍ നല്‍കാനെന്ന പേരിലെത്തി യുവതിക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷിനിയെയാണ് ആക്രമം ഉണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് ആക്രമിച്ചത്. ഷിനിയുടെ വലുതു കൈയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്‍ആര്‍എച്ച്എം ജീവനക്കാരിയായ ഷിനിക്ക് നേരെ മൂന്ന് തവണയാണ് അക്രമി വെടിയുതിര്‍ത്തത്. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്ന് ഷിനി പൊലീസിനോട് പറഞ്ഞു. ആമസോണില്‍ നിന്നുള്ള കൊറിയര്‍ നല്‍കാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് സ്ത്രീ എത്തിയത്.

ഷിനിയുടെ ഭാര്യാ പിതാവ് കൊറിയര്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും അക്രമി പാര്‍സല്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഷിനി വന്നയുടന്‍ കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെടുയുതിര്‍ത്ത ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

 

 

Share news
error: Content is protected !!
Scroll to Top