യുവാക്കളെ ആക്രമിച്ച കേസ്: മുഖ്യപ്രതി പിടിയില്‍

പൊന്നാനി: നരിപ്പറമ്പ് ഗുലാബ് നഗറില്‍ 3 യുവാക്കളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പൊലീസ് പിടിയില്‍. ഇശ്വരമംഗലം പുളിക്കപറമ്പില്‍ അജ്മലാ (27)ണ് അറസ്റ്റിലായത്.

തിരുന്നാവായയിലെ സുഹൃത്തിന്റെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ലഹരിവില്‍പ്പനക്കാര്‍ നടത്തുന്ന അക്രമസംഭവങ്ങളില്‍ സ്ഥിരം ഉള്‍പ്പെടുന്ന പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

കൂട്ടുപ്രതികളായ റുബൈസ്, മുസ്തഫ, ദിര്‍ഷാദ്, അസ്‌ലം, ഇര്‍ഷാദ്, മുല്ലശ്ശേരി അജ്മല്‍ എന്നിവരെ പൊലീസ് പലയിടങ്ങളില്‍ നിന്നായി മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top