പുഴയിലേക്ക് ചാടാന്‍ ശ്രമിച്ച യുവാവിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

വേങ്ങര: കടലുണ്ടിപ്പുഴയില്‍ ഒതുക്കുങ്ങല്‍ കുഴിപ്പുറം പാലത്തിന്റെ പൈല്‍ ക്യാപ്പില്‍ അപകടകരമാംവിധം കയറിനിന്ന മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇതര സംസ്ഥാനക്കാരനായ യുവാവിനെ മലപ്പുറം അഗ്‌നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി.

വെള്ളി വൈകിട്ട് ഏഴോടെയാണ് പുഴയുടെ ഏറെ ആഴമുള്ള ഭാഗത്ത് പാലത്തിനടിയില്‍ 35 വയസ്സ് തോന്നിക്കുന്നയാള്‍ കയറിനില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വേങ്ങര പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ കെ അഭിലാഷ്, മുഹമ്മദ് ഷഫീഖ്, ഹോം ഗാര്‍ഡ് വേണുഗോപാലന്‍ എന്നിവരും നാട്ടുകാരില്‍ ഒരാളും വെള്ളത്തിലിറങ്ങിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

വെള്ളത്തിലൂടെ യുവാവിന്റെ അടുത്തെത്തിയ ഇവര്‍ അനുനയിപ്പിച്ച് റസ്‌ക്യൂനെറ്റില്‍ കയറ്റി പാലത്തിന് മുകളില്‍ എത്തിക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top