മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം: 2 പേര്‍ പിടിയില്‍

താനൂര്‍: മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ 2 പേരെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കെ പുരം സ്വദേശി കരിമ്പനക്കല്‍ ഹൗസില്‍ ഉമ്മര്‍ ഷരീഫ് (33), കൊടക്കാട് അരിയല്ലൂര്‍ സ്വദേശി പുനത്തില്‍ ഹൗസില്‍ ആദര്‍ശ് സുന്ദര്‍ (29) എന്നിവരാണ് പിടിയിലായത്.

വെള്ളി വൈകിട്ട് കാളാട് ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. പ്രതികളില്‍ നിന്ന് 2 മൊബൈല്‍ ഫോണുകളും 9600 രൂപയും പൊലീസ് പിടിച്ചെടുത്തു.

താനൂര്‍ ഡിവൈഎസ്പി പി പ്രമോദിന്റെ നിര്‍ദേശപ്രകാരം സിഐ കെ ടി ബിജിത്ത്, എസ്‌ഐമാരായ സുകീഷ്‌കുമാര്‍, സിപിഒമാരായ വിനീത്, ബിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top