
തിരുരങ്ങാടി: നഗരസഭ മിഷൻ 40 യുടെ ഭാഗമായി പി എസ് എം ഒ കോളേജിൽ വച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു.സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്.
കുടുംബശ്രീയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ ഇന്ന് 465 പേർ കുടികാഴ്ച്ചക്കു പങ്കെടുത്തു. ഹൈ ലൈറ്റ്, മലയിൽ ഗ്രൂപ്പ്, എബിഎം ബിൽഡേഴ്സ്, ആയൂർ ഹെർബൽസ്, കൃഷിഭവൻ, എസ്ബിഐലൈഫ്, എംകെഎച്ച് ഹോസ്പിറ്റൽ, യുവ ഗ്രൂപ്പ് ഉള്‍പ്പെടെ 24 വിവിധ കമ്പനികളാണ് ഇന്നത്തെ തൊഴിൽ മേളയിൽ പങ്കെടുത്തത്. 465 പേർ പങ്കെടുത്ത തൊഴിൽ മേളയിൽ 226 പേർ ഇന്ന് വിവിധ കമ്പനികളിലായി ജോലിക്ക് തിരഞ്ഞെടുത്തു.
കൂടാതെ ഇന്നത്തെ കുടിക്കാഴ്ചയുടെ ഭാഗമായി 211 പേരുടെ ഷോർട്ട് ലിസ്റ്റ് കമ്പനികൾ തയ്യാറാക്കിയിട്ടുണ്ട്. അഭിരുചിയുടെയും പരിശീലനങ്ങളുടെയും അടിസ്ഥാനത്തിൽ കൂടുതൽ പേർക്ക് സെലക്ഷൻ നോട്ടീസ് അയക്കുന്നതാണെന്ന് കമ്പനികൾ അറിയിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൺ സുബൈദ കലോടി അദ്ധ്യഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർമാൻ എം കെ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സോന രതീഷ് സ്വാഗതം പറഞ്ഞു.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇഖ്ബാൽ കല്ലിങ്കൽ,സിപി ഇസ്മയിൽ,സിപി സുഹറാബി, ഇ പി എസ് ബാവ, എം കെ ബാവ ജനറൽ സെക്രട്ടറി മുസ്ലിം ഓർഫനേജ് കമ്മിറ്റി, നിസാം കുന്നത്ത് പ്രിൻസിപ്പൽപിഎസ്എംഒ കോളേജ്, റംലക്കടവത്ത് സിഡിഎസ് ചെയർപേഴ്സൺ പ്രകാശൻ ടി കെ സിസിഎം എം അബ്ദുറഹ്മാൻകുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നഗരസഭയുടെ തൊഴിൽ മേളയിൽ പങ്കെടുത്ത തൊഴിൽ ദാതാക്കൾക്കും കുടുംബശ്രീ പ്രവർത്തകർക്കും പിഎസ്എംഒ കോളേജിലും കോളേജിലെ എൻഎസ് എസ് യൂണിറ്റിനും പത്രപ്രവർത്തകർക്കും നഗരസഭ കൗൺസിലർമാർക്കും നഗരസഭ സെക്രട്ടറി എം വി റെംസി ഇസ്മയിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



