മൈം തടഞ്ഞ സംഭവം അതേവേദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരമൊരുക്കും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവയ്പ്പിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

പലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരം. കുമ്പള സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കലോത്സവത്തിലാണ് സംഭവം. മൈം നിര്‍ത്തി വയ്പ്പിക്കുകയും കലോത്സവം മാറ്റിവയ്ക്കുകയും ചെയ്യുകയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top