പുലി വളര്‍ത്തുനായയെ കൊന്നു

അമ്പലവയല്‍: നെന്മേനി ആനപ്പാറയില്‍ പുലി വളര്‍ത്തുനായയെ കൊന്നുതിന്നു. മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയിലെ അമ്പലവയല്‍-ചുള്ളിയോട് റോഡില്‍ പാലത്തിനടുത്താണ് സംഭവം. കളത്തിങ്കല്‍ വേണുഗോപാലിന്റെ വീട്ടിലെ നായയെയാണ് ശനി പുലര്‍ച്ചെ പുലി കൊന്നത്.

വനപാലകര്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ സ്ഥലത്ത് കണ്ട കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. 5 ദിവസം മുമ്പ് സമീപപ്രദേശമായ പാടിപറമ്പിലും പുലി വളര്‍ത്തുനായയെ കൊന്ന് ഭക്ഷിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top