കാലവർഷക്കെടുതിയിൽ വിളനാശം സംഭവിച്ച കർഷകർക്ക് ഇൻഷുറൻസ് തുക ഉടൻ നൽകണം;പരപ്പനങ്ങാടി കൃഷി ഭവനിൽ കെട്ടി കിടക്കുന്ന ഡാറ്റാ ബാങ്ക് അപേക്ഷകൾ ഉടൻ തീർപ്പാക്കണം;അഖിലേന്ത്യാ കിസാൻസഭാ കൺവെൻഷൻ

പരപ്പനങ്ങാടി:കാലവർഷക്കെടുതിയിൽ വിളനാശം സംഭവിച്ച നേന്ത്രവാഴകർഷകർക്കും , നെൽ കർഷകർക്കും ഇൻഷുറൻസ് തുക ഉടൻ നൽകണമെന്നും, പരപ്പനങ്ങാടി കൃഷി ഭവനിൽ കെട്ടി കിടക്കുന്ന ഡാറ്റാ ബാങ്ക് അപേക്ഷകൾ ഉടൻ തീർപ്പാക്കണമെന്നും പരപ്പനാട് ഹെർബൽ ഗാർഡനിൽ വെച്ച് നടന്ന അഖിലേന്ത്യാ കിസാൻസഭാ തിരൂരങ്ങാടി മണ്ഡലം കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

റസാക്ക് മുല്ലേപ്പാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കിസാൻസഭ മലപ്പുറം ജില്ലാ സെക്രട്ടറി ഇ .സൈതലവി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് നിയാസ് പുളിക്കലകത്ത് മുഖ്യ പ്രഭാഷണം നടത്തി. ഇസ്മായിൽ ചോലയിൽ, സുരേഷ് കുറുകത്താണി, കെ.മൊയ്തീൻ കോയ, ഗിരീഷ് തോട്ടത്തിൻ, സി.പി. സക്കരിയ്യ , റസാക്ക് .ടി. എന്നിവർ സംസാരിച്ചു. ഭാരവാഹികളായി റസാക്ക് മുല്ലേപ്പാട്ട് (പ്രസിഡൻ്റ്) സി.ടി. ഫാറൂക്ക് (സെക്രട്ടറി), വി.സി. ജൈസൽ (ആക്ടിങ്ങ് സെക്രട്ടറി) എം. കുഞ്ഞാലൻകുട്ടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top