ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടന്നു

പരപ്പനങ്ങാടി:ചിറമംഗലം കൊട്ടന്തല (അറ്റത്തങ്ങാടി ) ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടന്നു. ശിലാസ്ഥാപന കര്‍മ്മം നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.

കൗണ്‍സിലര്‍ എന്‍ .കെ ജാഫറലി അധ്യക്ഷത വഹിച്ചു.
ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ ബി പി ഷാഹിദ, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ ഖൈറുന്നിസ താഹിര്‍, സീനത്ത് ആലിബാപ്പു, സി നിസാര്‍ അഹമ്മദ്, പി വി മുസ്തഫ ,മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഗൃഷിഖേഷ് , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സബിത എന്നിവര്‍ സംസാരിച്ചു.

സി ടി നാസര്‍, എന്‍ കെ സൈദലവി എന്നിവര്‍ സന്നിഹിതരായിരുന്നു.
ഓവര്‍സിയര്‍ പരമേശ്വരന്‍ നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top