
കോഴിക്കോട്: മുക്കം നഗരസഭയെ അതിദാരിദ്ര്യമുക്തമായി പ്രഖ്യപിച്ചു. നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ അധ്യക്ഷൻ പി ടി ബാബു പ്രഖ്യാപനം നടത്തി.
കുടുംബശ്രീ സർവേയിലൂടെ കണ്ടെത്തിയ 65 പേർക്ക് പ്രത്യേകം മൈക്രോ പ്രോജക്ടുകൾ തയ്യാറാക്കിയാണ് ലക്ഷ്യം കൈവരിച്ചത്.
ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. ചാന്ദ്നി അധ്യക്ഷയായി. മെമ്പർ സെക്രട്ടറി മജിദ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി. കുഞ്ഞൻ, ഇ സത്യനാരായണൻ, അസി. സെക്രട്ടറി സുരേഷ് ബാബു, സി.ടി രജിത, പി ലസിത എന്നിവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



