Section

malabari-logo-mobile

തിരുന്നാവായയില്‍ രണ്ട്കിലോയിലധികം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

HIGHLIGHTS : Youth arrested with more than 2 kg ganja in Thirunnavaya

കുറ്റിപ്പുറം:തിരുന്നാവായ എടക്കുളത്ത് രണ്ട്കിലോയിലധികം കഞ്ചാവുമായി യുവാക്കള്‍ പിടിയിലായി.തിരൂര്‍ പനിച്ചേരി വീട്ടില്‍ നിഖില്‍ (20), വെട്ടം വാക്കാട് ഓടെങ്ങലത്ത് വീട്ടില്‍ സജീവ് (28)എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

എക്സൈസ് റെയിഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ വിഷ്ണുദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍,മലപ്പുറം എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കുറ്റിപ്പുറം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സാദിഖും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

പ്രിവന്റീവ് ഓഫീസര്‍ സുനില്‍. എസ്.ജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിഷ്ണുദാസ്, ബാലു, ഗിരീഷ്, നിധിന്‍ മാധവന്‍, ലെനിന്‍ എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!