Section

malabari-logo-mobile

വീട്ടില്‍ സൂക്ഷിച്ച എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍

HIGHLIGHTS : Youth arrested with MDMA kept at home

കോഴിക്കോട് : വില്‍പനക്കായി വീട്ടില്‍ സൂക്ഷിച്ച എംഡി എം എ യുമായി പയ്യാനക്കല്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. പയ്യാനക്കല്‍ തൊപ്പിക്കാരന്‍ വയല്‍വീട്ടില്‍ വാടകക്ക് താമസിക്കുന്ന പയ്യാക്കല്‍ പട്ടാര്‍ തൊടിയില്‍ സര്‍ജാസ് (38്) ആണ് 13.730 ഗ്രാം അതിമാരക രാസലഹരിയായ എംഡിഎംഎയുമായി പോലീസ് പിടിയിലായത്. സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും പന്നിയങ്കര പോലീസും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.

സ്‌കൂള്‍ കോളേജ് പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും കണ്ടെത്തി പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനായി ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ ഐ പി എസ് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളില്‍ ജില്ല പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ പി എസിന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.

sameeksha-malabarinews

തുടര്‍ന്ന് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്
സര്‍ജാസ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ലഹരിമരുന്ന് വാങ്ങാന്‍ പോയതായി വിവരം ലഭിക്കുകയും സര്‍ജാസ് താമസിക്കുന്ന വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചു വെച്ച എംഡിഎംഎ പോലീസ് കണ്ടെടുക്കുകയുമായിരുന്നു.

ലഹരിക്ക് അടിമയായ ഇയാള്‍ വീട്ടില്‍ അക്രമകാരിയായിരുന്നു. ആദ്യമാദ്യം ലഹരി ഉപയോഗം മാത്രം ഉണ്ടായിരുന്ന ഇയാള്‍ ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നതിനും ആര്‍ഭാട ജീവിതത്തിനുമാണ് ലഹരിക്കച്ചവടത്തിലേക്ക് തിരിയുന്നത്. പ്രദേശത്ത് നിരന്തരം മറ്റു ഭാഗത്തുള്ളവര്‍ വന്നു പോകുന്നതായും, പ്രദേശവാസികള്‍ക്ക് ശല്യമാവാന്‍ തുടങ്ങുകയും ചെയ്തതില്‍ പ്രദേശവാസികള്‍ പരാതി ഉന്നയിച്ചിരുന്നു. ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ക്ക് വലിയ അളവില്‍ എംഡിഎംഎ നല്‍കുന്നവരെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതാണെന്നും പലരും നിരീക്ഷണത്തിലാണെന്നും പന്നിയങ്കര പോലീസ് ഇന്‍സ്‌പെക്ടര്‍ ശംഭുനാഥ് പറഞ്ഞു.

സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്, പന്നിയങ്കര പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ ശശിധരന്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ അര്‍ജുന്‍, രാകേഷ് ചൈതന്യം പന്നിയങ്കര പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ബിജു, ഡബ്ല്യു.സി.പി.ഒ
ഫുജറ എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!