പരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി: മാരക ലഹരി മരുന്ന് വിഭാഗത്തില്‍പ്പെട്ട എംഡിഎംഎയുമായി ലഹരി കടത്തു സംഘത്തില്‍ പെട്ട യുവാവ് പിടിയിലായി. കൊണ്ടോട്ടി അരൂര്‍ സ്വദേശിയായ എട്ടൊന്നില്‍ വീട്ടില്‍ ഷഫീഖ് ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 7 ഗ്രാം എംഡിഎംഎയും ലഹരി ഇടപാട് നടത്തി കിട്ടിയ 86900/- രൂപയും പിടിച്ചെടുത്തു.

പരപ്പനങ്ങാടി കൂട്ടുമൂച്ചി എന്ന സ്ഥലത്ത് വച്ച് കാറുമായാണ് പ്രതി
പിടിയിലായത്. കൊണ്ടോട്ടി പരപ്പനങ്ങാടി മേഖലകളില്‍ ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്ന ആളാണ് പിടിയിലായ ഷഫീഖ്. പിടിയിലായ ഷെഫീക്കിന് വയനാട് തിരുനെല്ലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2 കോടി കുഴല്‍പ്പണം തട്ടിയ കേസും കൊണ്ടോട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കളവു കേസും നിലവിലുണ്ട്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡിവൈഎസ്പി വി. വി ബെന്നിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി സിഐ ജിനേഷും എസ്‌ഐ അരുണും താനൂര്‍ ഡാന്‍സാഫ് ടീമംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top