പനി ബാധിച്ചു ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരനും ഒമ്പതു വയസ്സുകാരിയും മരിച്ചു

കാസര്‍കോട് / കോഴിക്കോട്: കാസര്‍കോട് പനി ബാധിച്ചു ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു. പടന്നക്കാട് താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശി ബലേഷിന്റെയും അശ്വതിയുടെയും മകന്‍ ശ്രീബാലുവാണ് മരിച്ചത്. പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് ചികിത്സ തേടിയിരുന്നു. ഇന്നലെ രാത്രി രോഗം മൂര്‍ഛിച്ചതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനക്ക് അയക്കും.
ഇരട്ടസഹോദരന്‍: ശിവബാലു.

പനി ബാധിച്ച് ഒമ്പതു വയസ്സുകാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശിയും ജനീഷയുടെയും മുഹമ്മദ് അഷ്‌റഫിന്റെയും മകള്‍ സോയ അസ്‌ക ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ പനിയെ തുടര്‍ന്ന് ആദ്യം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില മോശമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top