കോഴിക്കോട്: താമരശ്ശേരിയില്‍ രാസ ലഹരി മരുന്നുമായി യുവാവ് പിടിയില്‍. കൊടുവള്ളി വാവാട് പുലിക്കുഴിയില്‍ മിദ് ലാജ് (27) നെ ഹൈവേ പോലീസ് അറസ്റ്റ് ചെയ്തു.
വാഹനത്തില്‍ നിന്നും 08.360 ഗ്രാം തൂക്കം വരുന്ന MDMA യും,O.650 മെത്താ ആഫിറ്റമിനും പിടികൂടി. കൈതപ്പൊയില്‍ ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്നാണ് പിടികൂടിയത്.
കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




