ഇടുക്കിയില്‍ നേര്യമംഗലം ചാക്കോച്ചി വളവില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍ ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. ബസില്‍ നിന്ന് പുറത്തെടുത്ത് കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കറ്റ പത്താം മൈല്‍ സ്വദേശി അസീസിനെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
അപകടം നടക്കുന്ന സമയത്ത് അറുപതോളം പേര്‍ ബസിലുണ്ടായിരുന്നു. കോതമംഗലത്ത് രണ്ട് ആശുപത്രികളിലായി 25 പേര്‍ ചികിത്സയിലാണ്.
വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടിയാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ബസ് മരത്തില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. മൂന്നാറില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.




