കോഴിക്കോട്: വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഖദീജ റെഹ്ഷ (17) യെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അത്തോളി ഗവ. ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ഥിയാണ് ഖദീജ. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാരാണ് കുട്ടി കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്.
തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




