എംഡിഎംഎയുമായി യുവാവ് പിടിയിൽ

പേരാമ്പ്ര : കായണ്ണയിൽ വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ. വേളം പെരുവയലിലെ പാണത്തലത്ത് വി പി മുഹമ്മദ് ഉവൈസാ(35)ണ് പിടിയിലായത്. ഇയാളിൽനിന്ന് 1.3 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

പേരാമ്പ്ര ജൂബിലി റോഡിൽവച്ച് പേരാമ്പ്ര പൊലീസും റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ വാടക വീടുകളെടുത്താണ് രാസലഹരി വിൽപ്പന നടത്തിവന്നത്. അടുത്തിടെയാണ് കായണ്ണയിൽ വാടക വീടെടുത്തത്. മുമ്പ് ഇയാളെ എംഡിഎംഎയുമായി മീനങ്ങാടി പൊലീസ് പിടികൂടിയിരുന്നു.

ഡാൻസാഫ് സ്ക്വാഡിന്റെ നി രീക്ഷണത്തിലായിരുന്നു ഉവൈസ്. കായണ്ണയിൽ ഇയാൾക്ക് വാടക വീട് സംഘടിപ്പിച്ചുകൊടുത്തവരെക്കുറിച്ചും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top