
കോഴിക്കോട് : പൊലീസുകാരന്റെ വീട്ടിൽനിന്ന് നഷ്ടമായ സ്വർണം വീട്ടിലെ അലമാരയിൽനിന്ന് കണ്ടെത്തി. ഏഴ് പവനാണ് കണ്ടെത്തിയത്. അലമാരയിൽ നിന്ന് കാണാതായ സ്വർണം അമ്മ മാറ്റിവച്ചതാണെന്നും കവർച്ചാ ശ്രമമാണെന്നു കരുതി പരാതി നൽകുകയായിരുന്നുവെന്നുമാണ് പൊലീസുകാരന്റെ വിശദീകരണം.
നടക്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഏഴ് പവൻ കാണാതായതായി പരാതി നൽകിയത്. സ്വർണ ക്കവർച്ചയിൽ പൊലിസ് അന്വേഷണം നടക്കവേയാണ് വീട്ടിൽ നിന്നു തന്നെ സ്വർണം കണ്ടെത്തിയെന്ന് അറിയിച്ചത്. അതേസമയം, സംഭവത്തിൽ ദുരുഹത നിലനിൽക്കുന്നതിനാൽ പൊലീസ് അന്വേഷണം തുടങ്ങി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




