മോഷണശ്രമത്തിനിടെ യുവാവ് പിടിയിൽ

താമരശേരി : നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്ന് കോ പ്പർ കമ്പിയും വയറും മോഷ്ടിക്കുന്നതിനിടെ യുവാവ് പിടിയിൽ. തച്ചം പൊയിൽ ഒഴക്കേരിപ്പറ മ്പിൽ ഒ പി അനസി അനസ് (27)നെയാണ് കെട്ടിടം നടത്തി പ്പുകാരൻ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

കാരാടി കളരാന്തിരി റോഡിൽ ഷാബുവിന്റെ ഉടമസ്ഥതയിലുള്ള നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് മോഷണം നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടുന്നത്. കെട്ടിടം നോക്കിനടത്തുന്ന രാജ ഗോപാലൻ ഇയാളെ തടഞ്ഞുവച്ച് പൊലീസിനെ വിളിക്കുകയായിരുന്നു.

പലതവണ ഇതേ കെട്ടിടത്തിൽ നിന്ന് വയറും മറ്റും മോഷണം പോയതിനാൽ നേരത്തെ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ ബാലുശേരി, കൊയിലാണ്ടി സ്റ്റേഷനുകളിൽ മോഷണത്തിന് കേസുകളുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top