മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; മൂന്നു പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പന്തല്ലൂർ മലയിലെ വ്യൂ പോയിന്റ് കാണാനെത്തിയ 7 വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വെള്ളില സ്വദേശികളായ റഹീസ് (20) ഫഹദ്(19) ബഹാസ് (18) സിയാദ് (18) എന്നിവരാണ് മരിച്ചത്.

റോഷൻ (20), ഇഷ്‌ഹാത് (19), സൽമാനുൽ ഫാരിസ് (21) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 2 വിദ്യാര്‍ത്ഥികള്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്‍റിലാണ് അപകടമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് എത്തിയതായിരുന്നു. ആളുകള്‍ സ്ഥിരമായി പോകുന്ന സ്ഥലമാണിത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്ക്കിടെയാണ് ശക്തമായ മിന്നലുണ്ടായത്. 4 പേര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആളുകള്‍ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചിരുന്നു. രണ്ട് പേര്‍ക്ക് മെഡിക്കൽ കോളേജിലെത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top