എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : രാസലഹരിയുമായി യുവാവ് പൊലീസ് പിടിയിൽ. മുഖദാർ സ്വദേശി അബ്ദുൾ ഫത്താഹി (28)നെയാണ് സിറ്റി ഡാൻസാഫും നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന് 30 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഇയാൾക്കെതിരെ പരപ്പനങ്ങാടി, മാവൂർ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. മയക്കുമരുന്നുകൾ നാട്ടിലെത്തിച്ച് നൽകുന്നതാണ് രീതി. മയക്കുമരുന്ന് ശൃംഖലയിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

നാർക്കോട്ടിക് സെൽ അസി.കമീഷണർ കെ എ ബോസ്, നടക്കാവ് എസ്ഐ എ ലീല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എഎസ്ഐ കെ അഖിലേഷ്, സീ നിയർ സിവിൽ പൊലീസ് ഓഫീസർ സുനോജ് കാരയിൽ, പി കെ സരുൺകുമാർ, എൻ കെ ശ്രീശാന്ത്, എം ഷിനോജ്, ഇ വി അതുൽ, ടി കെ തൗഫീഖ്, പി അഭിജിത്, കെ എം മുഹമ്മദ് മഷ്ഷൂർ, നടക്കാവ് സ്റ്റേഷനിലെ എസ്‌സിപിഒ പി അനീഷ്, പി സി രാഗേഷ്, എ ആർ രാഗേഷ്, ഐശ്വര്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top