എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : നഗരത്തിൽ വിൽപ്പനയെത്തിച്ച 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൊക്കുന്ന് സ്വദേശി പുളിക്കൽ വീട്ടിൽ അരുൺ കുമാറി(28)നെയാണ് മെഡി. കോളേജ് പൊലീസും ഡൻസാഫും ചേർന്ന് പിടിച്ചത്.

ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കോഴിക്കോട്ടെത്തിച്ച് വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി. നേരത്തെ രണ്ടുതവണ ഇയാൾ പിടിയിലായിരുന്നു. 2022ൽ മുത്തങ്ങ ചെക്ക് പോസ്റ്റിൽ 300 ഗ്രാം എംഡിഎംഎയുമായി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഗോ വിന്ദപുരത്തുനിന്ന് എംഡിഎംഎ വിൽപ്പനയ്ക്കിടെ മെഡി. കോളേജ് പൊലീസും പിടിച്ചിരുന്നു.

കഴിഞ്ഞദിവസം 712 ഗ്രാം എം ഡിഎംഎയുമായി വിമുക്തഭടനും യുവതിയുമടക്കം നാലുപേരെ മെഡിക്കൽ കോളേജ് പൊലീസും സിറ്റി ഡൻസാഫ് സംഘവും ചേർന്ന് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു കിലോ എംഡിഎംഎയാണ് പൊലീസ് പിടിച്ചത്.

മെഡിക്കൽ കോളേജ് എസ്ഐ ബബിതയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസ്, സിറ്റി നർക്കോട്ടിക് സെൽ അസി. കമീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സ്ക്വാഡും ചേർന്നാണ് കോവൂരിൽനിന്ന് പ്രതിയെ പിടിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top