ജ്വല്ലറിയിൽ നിന്ന് സ്വർണമാലയുമായി മുങ്ങിയ പ്രതി പിടിയിൽ

പെരുമ്പാവൂർ : ജ്വല്ലറിയിൽ നിന്ന് സ്വർണമാലയുമായി ഓടിയ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി. കോഴി ക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് അനസാണ് (26) പിടിയിലായത്.

ചൊവ്വ രാത്രി എട്ടിനാണ് സം ഭവം. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വള്ളുരാൻ സംഗീത ജ്വല്ലറിയിൽ പുതിയ മാല വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി 1,09000 ലക്ഷം രൂപ വില വരുന്ന സ്വർണമാല തട്ടിയെടു ത്ത് ഓടുകയായിരുന്നു. ജ്വല്ലറി ഉടമ നൽകിയ മാല ഫോട്ടോയെടുക്കാൻ എന്ന വ്യാജേന താഴേക്കിട്ടശേഷം തന്റെ കൈവശമുണ്ടായിരുന്ന മറ്റൊരു മാല പകരം നൽകി.

തട്ടിപ്പ് മനസ്സിലായ സ്ഥാപന ഉടമ ഇത് ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ സ്വർണമാലയുമായി ഓടി. സമീപത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് കയറിയ പ്രതിയെ നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി. പെരുമ്പാവൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top