എംഡിഎംഎയുമായി യുവാവ് പിടിയിൽ

താമരശേരി : 11.695 ഗ്രാം എം ഡിഎംഎയുമായി ഈങ്ങാപ്പുഴ ഈസ്റ്റ് കുപ്പായക്കോട് പുന്നക്കപ്പടവിൽ ബെൻ ജോസഫി(32)നെ – എക്സൈസ് അധികൃതർ പിടികൂടി. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതുപ്പാടി പുന്നക്കപ്പടവിൽ വീട്ടിൽനിന്നും യുവാവിനെ പിടികൂടിയത്.

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ പി വിനോദ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ സി പി ഷാജു, അബ്ദുൽ റഹൂഫ്, സിവിൽ എക്സൈസ് ഓഫീസർ ജിത്തു, കെ വൈശാഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ ശ്രീജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എൻ പി പ്രബീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top