
കോഴിക്കോട് : വധശ്രമക്കേസിൽ പ്രതി പിടിയിൽ. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജു(37)വിനെയാണ് ഇൻസ്പെക്ടർ മഹേഷിൻ്റെ നേതൃത്വത്തിൽ ചേവായൂർ പൊലിസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.
ചെലവൂർ സ്വദേശിയുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത പ്രതിയും കൂട്ടാളികളും യുവാവിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റിരുന്നു. യുവാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇതറിഞ്ഞ് ഒളിവിൽപോവുകയായിരുന്നു പ്രതി.
ഇയാൾ വീട്ടിലെത്തി എന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. ചേവായൂർ എസ്ഐ നിമിൻ കെ ദിവാകരൻ, എഎസ്ഐ ദീപക്, സിപിഒമാരായ രാകേഷ്, വിജിനേഷ്, മുനീർ, ദിപിൻ, അതുല്യ, സിറ്റി ക്രൈം സ്ക്വാഡ് എഎസ്ഐ ഹാദിൽ കുന്നുമ്മൽ, ജിനേഷ് ചുലൂർ, രാകേഷ് ചൈതന്യം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



