പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കായികപരിശീലകൻ പിടിയിൽ

പയ്യോളി : പതിനാറുകാരിക്കെതിരെ അതിക്രമം നടത്തിയെന്ന പരാതിയിൽ വയനാട് സ്വദേശിയായ കായികപരിശീലകൻ പിടിയിൽ. വയനാട് പടിഞ്ഞാറേത്തറ ചന്നവയൽ മഠത്തുവയൽ രാജീവൻ (35) ആണ് പിടിയിലായത്.

ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പെൺകുട്ടിയെ പരിശീലനം നടത്തുന്ന ഗ്രൗണ്ടിൽ കാറിൽ വച്ച് അതിക്രമത്തിന് ഇരയാക്കിയെന്നാണ് രക്ഷിതാക്കൾ പയ്യോളി പൊലീസിൽ നൽകിയ പരാതി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top