
ഗൂഡല്ലൂർ : നീലഗിരി കോത്തഗിരിയിൽ കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കോത്തഗിരി സ്വദേശികളായ സെൽവൻ (50), സതീഷ് (45) എന്നിവരാണ് മരിച്ചത്.
വെള്ളി പകൽ ഒന്നിന് കോത്തഗിരി അണയട്ടിയിൽ കോട്ടേജിനുള്ള കിണർ നിർമാണത്തിനിടെയാണ് അപകടമുണ്ടായത്. മുപ്പത് അടി ആഴമുള്ള കിണറ്റിൽ തൊഴിലാളികളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു.
അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




