പൊതുയിടത്ത് മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ചുമത്തി

എടവണ്ണ : പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വ്യക്തിയെ കണ്ടെത്തി പിഴ ഈടാക്കുകയും മാലിന്യം നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു‌. 5000 രൂപയാണ് പിഴ ചുമത്തിയത്. മമ്പാട് പഞ്ചായത്തിൽ ഹരിതകർമസേന ശേഖരിക്കുന്ന പാഴ്വസ്തുക്കൾ താൽക്കാലികമായി സൂക്ഷിക്കാൻ സ്ഥാപിച്ച മിനി എംസിഎഫിനു സമീപമാണ് മാലിന്യം തള്ളിയത്.

തുടർന്ന് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി പി ഷമീറിൻ്റെ നേതൃത്വത്തിലുള്ള എൻഫോഴ്സസ്മെന്റ് സ്ക്വാഡ് മാലിന്യ ചാക്കുകൾ കെട്ടഴിച്ച് പരിശോധിച്ചപ്പോൾ മാലിന്യം തള്ളിയ വ്യക്തിയെ കുറിച്ചുള്ള തെളിവ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പൊതുസ്ഥലത്തും സ്വകാര്യ സ്ഥലത്തും മാലിന്യങ്ങൾ തള്ളിയാലും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പി അവിസന്ന പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top