ചാരായം വിൽപ്പന നടത്തിയയാൾ പിടിയിൽ

മഞ്ചേരി : ചാരായം വാറ്റി വിൽപ്പന നടത്തിയയാളെ മഞ്ചേരി എക്സൈസും അരീക്കോട് പൊലീസും ചേർന്ന് പിടികൂടി. അരീക്കോട് കല്ലരട്ടി ക്കൽ തിരുത്തിയിൽ കുന്ന ത്തൊടി വീട്ടിൽ കെ ടി മെഹബൂബ് (48)ആണ് പിടിയിലായത്. ക്രിസ്മസ് -പുതുവർഷ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടുമുറ്റത്തു നിന്ന് 28.5 ലിറ്റർ ചാരായം പിടിച്ചെടുത്തു.

കന്നാസുകളിലും പ്ലാസ്റ്റിക് കുപ്പികളിലുമായി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ചാരായം. സമാനമായ മറ്റൊരു കേസിൽ മഞ്ചേരി എക്സൈസ് പിടിയിലായ ഇയാൾ റിമാൻഡിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ നടത്തുന്നതിനിടെയാണ് ശേഷം വീണ്ടും വിൽപ്പന പിടിയിലായത്. പൊന്നാനി മുനിസിഫ് മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മഞ്ചേരി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വി നൗഷാദ്, അരീക്കോട് പൊലീസ് സബ് ഇൻസ്പെക്ടർമാരായ വി രേഖ, കെ സുരേഷ് ബാബു, എക്സൈസ് പ്രിവ ൻ്റീവ് ഓഫീസർമാരായ ജി അഭിലാഷ്, രാജൻ നെല്ലിയായി, സിവിൽ എക്സൈസ് ഓഫീസർ ടി സുനീർ, സിവിൽ പൊലീസ് ഓഫീസർ വിപിൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം ഉണ്ണികൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top