
തിരുവനന്തപുരം: വസ്തുതാവിരുദ്ധമായ പരാമർശങ്ങളും കെട്ടിച്ചമച്ചതും അസത്യവുമായ വാർത്തകളും നിർമിക്കുന്നതുമാത്രമല്ല, പ്രചരിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാണ്. ഒരാൾക്ക് ദോഷം വരുത്തുന്ന തരത്തിലോ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ബിഎൻ എസ് പ്രകാരവും ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും കുറ്റകൃത്യമാണ്.
എഐ ചിത്രം നിർമിച്ച് പ്രചരിപ്പിക്കുന്നത് ഇതിൽപ്പെടും. ഇരുവിഭാഗങ്ങൾ തമ്മിൽ സ്‌പർധ ഉണ്ടാകുമെന്ന ഉദ്ദേശ്യത്തോടെയോ കലാപത്തിന് കാരണമാകുമെന്ന ഉദ്ദേശ്യത്തോടെയോ പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ വ്യാജപ്രചാരണം നടത്തിയാൽ ബിഎൻ എസ് സെക്ഷൻ 192 പ്രകാരം കേസെടുക്കും.
ആറുമാസം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാം. ഇതിനു പുറമേ കേരള പൊലീസ് ആക്ട് പ്രാകാരവും ഐടി ആക്ട് പ്രകാരവും കേസെടുക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




