എംഡിഎംഎയുമായി യുവാവ് പിടിയില്‍

ബത്തേരി: മുത്തങ്ങയില്‍ വാഹന പരിശോധനയില്‍ 199.25 ഗ്രാം എംഡി എംഎയുമായി യുവാവ് പിടിയില്‍. മലപ്പുറം തിരുനാവായ എടക്കുളം സ്വദേശി ചക്കാളിപ്പറമ്പില്‍ വീട്ടില്‍ സി പി ഇര്‍ഷാദിനയാണ് (23) ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.

മൈസൂരുഭാഗത്തുനിന്ന് സ്വകാര്യ ബസില്‍ എംഡിഎംഎ കടത്തുകയായിരുന്നു. പൊലീസിനെ കണ്ട് പരിഭ്രമിച്ച പ്രതിയുടെ ബാഗില്‍ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്. മലപ്പുറം കുറ്റിപ്പുറം സ്റ്റേഷനിലെ ലഹരിക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top