വീടാക്രമണ കേസില്‍ യുവാവ് പിടിയില്‍

പരപ്പനങ്ങാടി: വീടാക്രമിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍. പരപ്പനങ്ങാടി കെട്ടുങ്ങല്‍ സാവനാജിന്റെ പുരക്കല്‍ സഹദ് (29) ആണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്. പരാതിക്കാരനായ ഒട്ടുമ്മല്‍ സൗത്തില്‍ പള്ളീച്ചന്റെ പുരക്കല്‍ അബ്ദുള്‍ മജീദിന്റെ സഹോദരീ പുത്രനാണ് സഹദ്.

സ്വത്ത് സംബന്ധിച്ച തര്‍ക്കത്തിന്റെ വൈരാഗ്യത്താല്‍ വീടാക്രമിക്കുകയും ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രതിക്കെതിരെ നിരവധി കേസുകളുണ്ടെന്നും കാപ്പ ശുപാര്‍ശ പരിഗണനയിലാണെന്നും പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top