
പയ്യോളി: വിദ്യാർഥിനികൾക്കു നേരെ പ്രദർശനം നടത്തിയ ലോറി ഡ്രൈവർ താമരശേരി കല്ലു വെട്ടുകുഴിയിൽ പരപ്പൻപൊയിൽ സനു ഷിഹാബുദ്ദീനെ (24) പയ്യോളി പൊലീസ് പി ടികൂടി. ഇയാൾക്കെതിരെ പോക്ലോ കുറ്റംചുമത്തി കേസെടുത്തു.
വ്യാഴം രാവിലെ 7.30ഓടെ സ്കൂളിലേക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന രണ്ട് വിദ്യാർഥിനികളെ ലോറിയിലെത്തി തടഞ്ഞെന്നും നഗ്നതാപ്രദർശനം നടത്തിയെന്നുമാണ് കേസ്. കുട്ടികൾ രക്ഷിതാക്കളെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതിയിലാണ് നടപടി.
വാഹനത്തിന്റെ നമ്പർ കുട്ടികൾക്ക് അറിയില്ലായിരുന്നു. തുടർന്ന് ഇൻസ്പെക്ടർ എ കെ സജീ ഷിന്റെ നിർദേശമനുസരിച്ച് സമീപത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ ഉറപ്പുവരുത്തി കസ്റ്റ ഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പയ്യോളി കോടതി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




